ശബരിമലയിൽ യുവതികൾ വന്നാൽ പുരുഷനും പുലിയും പിടിക്കും; വിചിത്ര വാദവുമായി പ്രയാർ ​ഗോപാലകൃഷ്ണൻ

single-img
12 October 2018

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അവരെ പുരുഷനും പുലിയും പിടിക്കാമെന്നും ഇവിടും തായ്‌ലാന്റാക്കി മാറ്റരുതെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാർ ​ഗോപാലകൃഷ്ണൻ.

പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യമില്ലാതാകും, പിന്നെ താൻ ശബരിമലയ്ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയ‌മില്ലെന്നും, സുപ്രീംകോടതി വിധിയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും പ്രയാർ അഭിപ്രായപ്പെട്ടു.​