അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ള

single-img
12 October 2018

ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. കോഴിക്കോട് പെട്രോളിന് 84.71 രൂപയും ഡീസലിന് 79.01 രൂപയുമാണ് വില. അതേസമയം, തിരുവനന്തപുരത്ത് ഡീസല്‍ വില 80 കടന്നു. 80.25 രൂപയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. പെട്രോള്‍ വില 85.93 രൂപയായി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതിനിടെയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്. ബാരലിന് രണ്ട് ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ന്നത്. നിലവില്‍ ബാരലിന് 81.21 ഡോളറാണ് ക്രൂഡ് ഓയിലിന്റെ നിരക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് ബാരലിന് 86 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു.