യുഎഇയില്‍ നിന്ന് ഒമാനിലേക്ക് കസേരയില്‍ ഹീലിയം ബലൂണ്‍ കെട്ടി പറന്നു; പിന്നെ സംഭവിച്ചത്: വീഡിയോ

single-img
12 October 2018

ഇരിക്കുന്ന കസേരയില്‍ നിരവധി ഹീലിയം ബലൂണുകള്‍ കെട്ടിവെച്ച് ആകാശയാത്ര നടത്തുന്ന അറബ് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. കസേരയില്‍ സ്വയം ബന്ധിച്ച ശേഷം ബലൂണുകളുടെ സഹായത്തോടെ വളരെ ഉയരത്തില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം.

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പറക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞതോടെ താഴെ നില്‍ക്കുന്നവര്‍ പരിഭ്രാന്തരായി ഓടുന്നത് വീഡിയോയില്‍ കാണാം. ഇയാളെ കാണാതായതോടെ ആളുകള്‍ തിരിച്ചില്‍ തുടങ്ങി. ഒടുവില്‍ ഒമാന്‍ അതിര്‍ത്തിയില്‍ വെച്ച് അതിര്‍ത്തി സുരക്ഷാ സേനയാണ് ഇയാളെ കണ്ടെടുത്തത്.

ബലൂണ്‍ തകര്‍ന്ന് താഴെ വീണ് മലനിരകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഹെലികോപ്റ്ററിലാണ് രക്ഷാ പ്രവര്‍ത്തകര്‍ പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചില പ്രാദേശിക മാധ്യമങ്ങളും ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

https://www.facebook.com/nobmedia/videos/168048730789037/