‘മീ ടൂ’ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട നാലംഗ സമിതി

single-img
12 October 2018

മീ ടൂ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ തീരുമാനം. കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയമാണ്​ അന്വേഷണം പ്രഖ്യാപിച്ചത്​. ജൂഡിഷ്യൽ അന്വേഷണമാവും നടക്കുകയെന്നാണ്​ മന്ത്രാലയം വ്യക്​തമാക്കിയിരിക്കുന്നത്​. വിരമിച്ച നാല്​ ജഡ്​ജിമാർക്കായിരിക്കും അന്വേഷണ ചുമതല.

ഇതുസംബന്ധിച്ച്​ പൊതുജനാഭിപ്രായവും സമിതി സ്വരൂപിക്കുമെന്നാണ്​ സൂചന. മീ ടുവിൽ അന്വേഷണം നടത്തുമെന്ന്​ കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ്​ അറിയിച്ചത്​. ബോളിവുഡ്​ നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലാണ്​ ഇന്ത്യയിൽ മീ ടു വിവാദം വീണ്ടും ചൂടു പിടിപ്പിച്ചത്​.

നടൻ നാനാ പടേക്കർക്കെതിരെയായിരുന്ന തനുശ്രീ ദത്തയുടെ ആരോപണം. ഇതിന്​ പിന്നാലെ കേന്ദ്രമന്ത്രി എം.ജെ അക്​ബർക്കെതിരെയും മീ ടു ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ സി.പി.എം എം.എൽ.എ മുകേഷിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്​.