20 ലക്ഷം വോട്ടര്‍മാര്‍ അപ്രത്യക്ഷമായതെങ്ങനെ?; അമിത് ഷായോട് വിജയശാന്തി

single-img
11 October 2018

ഹൈദരാബാദ്: തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നു കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകയും നടിയുമായ വിജയശാന്തി. അഴിമതിയുടെ കാര്യത്തില്‍ തെലങ്കാന ഇന്ത്യയില്‍ ഒന്നാമത് എത്തിയിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

തെലങ്കാനയിലെ വോട്ടര്‍ പട്ടികയില്‍നിന്ന് 20 ലക്ഷം വോട്ടര്‍മാര്‍ അപ്രത്യക്ഷമായതെങ്ങനെയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിശദീകരിക്കണമെന്നും വിജയശാന്തി ആവശ്യപ്പെട്ടു. ടിആര്‍എസും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ ജനങ്ങള്‍ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.