കുവൈത്തില്‍ പ്രവാസികളുടെ ഇഖാമ പുതുക്കാന്‍ ഇനിമുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും നിര്‍ബന്ധം

single-img
11 October 2018

കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നീക്കം. തൊഴില്‍ മേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. എണ്ണമേഖലയിലായിരിക്കും ആദ്യഘട്ടത്തില്‍ ഇതു നടപ്പിലാക്കുക.

വിദേശികളും സ്വദേശികളുമായുള്ള ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായി, വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നീക്കം.

തൊഴില്‍ വിപണിയില്‍ യോഗ്യരും പരിചയസമ്പന്നരും മാത്രം പരിഗണിക്കപ്പെടണമെന്നാണ് അധികൃതരുടെ നിലപാട്. തൊഴില്‍ മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അത് അനിവാര്യമാണെന്നും സര്‍ക്കാര്‍ കരുതുന്നു. വീസക്കച്ചവടം തടയുക, മികച്ച യോഗ്യതയില്ലാത്തവര്‍ കുവൈത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള നടപടികളും ഉടനെയുണ്ടാകും.