കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

single-img
11 October 2018

ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഡല്‍ഹിയിലെ ജോര്‍ ബാഗ്, ഊട്ടിയിലെയും യുകെയിലേയും വസതികള്‍, ബാഴ്‌സലോണയിലെ സ്ഥലം എന്നിവയാണ് കണ്ടുകെട്ടിയത്. പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ മാധ്യമസ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്.