സംവിധായകന്റെ ലൈംഗികാതിക്രമം: നടി ഗീതിക ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

single-img
11 October 2018

മീ ടൂ കാ്മ്പയിനില്‍ ബോളിവുഡ് സംവിധായകന്‍ സുഭാഷ് കപൂറും കുടുങ്ങി. നടി ഗീതിക ത്യാഗിയാണ് സുഭാഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്കെതിരെ സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളി ക്യാമറ ദൃശ്യം അവര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു.

സുഭാഷ് കുറ്റസമ്മതം നടത്തുന്നതും ഗീതിക സുഭാഷിന്റെ മുഖത്ത് അടിക്കുന്നതും ദൃശ്യത്തിലുണ്ട്. നടന്‍ അതുല്‍ സബര്‍വാളും ഗീതകക്കൊപ്പമുണ്ടായിരുന്നു. സംഭവം പുറത്തറിയരുതെന്നും അത് തങ്ങളുടെ മകന്റെ ഭാവിയെ ബാധിക്കുമെന്നും സുഭാഷ് കപൂറിന്റെ ഭാര്യ കരഞ്ഞു പറയുന്നുണ്ട്.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗീതിക ത്യാഗി സുഭാഷ് കപൂറുമായി സംസാരിക്കുന്നത്. ഗീതികയുടെ പല ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സുഭാഷ് ഉത്തരം നല്‍കാനാവാതെ കുഴങ്ങുന്നതും കാണാം. ഒടുവില്‍ സുഭാഷിന്റെ മുഖത്തടിച്ച് ഗീതിക മുറിക്കു പുറത്തേക്ക് പോവുകയായിരുന്നു.

ഗീതികയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുഭാഷ് കപൂര്‍ സംവിധാനത്തില്‍ തുടങ്ങാനിരിക്കുന്ന ‘മൊഗുള്‍’ എന്ന ചിത്രത്തില്‍നിന്ന് ആമിര്‍ഖാന്‍ പിന്‍മാറി. ചിത്രത്തിന്റെ നിര്‍മാതാവ് ഭൂഷന്‍ കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു.