ബഹ്‌റൈനില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച നാലു പ്രവാസികളെ തിരിച്ചറിഞ്ഞു

single-img
11 October 2018

ബഹ്‌റൈനില്‍ ചൊവ്വാഴ്ച രാത്രി മൂന്നുനിലക്കെട്ടിടം തകര്‍ന്നു മരിച്ച നാലുപേരെ തിരിച്ചറിഞ്ഞു. ബംഗ്‌ളാദേശ് സ്വദേശികളായ ജാക്കീര്‍ അബ്ദുള്‍ റാഷിദ് (39), അബ്ദുല്‍ ഹനാന്‍ (53), ജോയ്‌നല്‍ ഇസ്മയില്‍ (29), ആലോ മിയാന്‍ എന്നിവരാണ് മരണമടഞ്ഞത്. മനാമ നെസ്റ്റോക്കു സമീപത്തുള്ള മൂന്നുനിലക്കെട്ടിടത്തില്‍ ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണത്.

ഈ സമയത്ത് അവിടെയുണ്ടായിരുന്നവരില്‍ 28 പേരെ പരിക്കുകളോടെ സല്‍മാനിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെ ഇരുന്നൂറോളം പേര്‍ താമസിക്കുന്നവരില്‍ 150 പേരും ബംഗഌദേശികളാണ്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 28 ഇന്ത്യക്കാരും സുരക്ഷിതരാണ്.

ഇതിലേറെപ്പേരും ആന്ധ്രയില്‍നിന്നുള്ളവരാണ്. അതേസമയം അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഉത്തരവായി.