വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തിരുവനന്തപുരത്ത് 70കാരന്‍ പിടിയില്‍

single-img
11 October 2018

80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ പിടിയില്‍. പാറശാല കൊല്ലക്കോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ മണി എന്ന ശ്രീലോലനെയാണ് ഇന്നലെ പാറശാല പൊലീസ് പിടികൂടിയത്. കൊല്ലങ്കോണം സ്വദേശിനിയായ വൃദ്ധയെ ഇയാള്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ജി. ബിനു, എസ്.ഐ വിനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.