വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ!: വീഡിയോ വൈറല്‍

single-img
10 October 2018

വിയറ്റ്‌നാമില്‍ നിന്നുള്ളതാണ് ഈ വീഡിയോ. റോഡില്‍ ശ്രദ്ധിക്കാതെ ഫോണില്‍ നോക്കി വാഹനമോടിച്ചപ്പോള്‍ മറ്റൊരു സ്‌കൂട്ടറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. അധികം വേഗത്തിലായിരുന്നില്ല സ്‌കൂട്ടര്‍ എന്നതുകൊണ്ട് ആര്‍ക്കും പരിക്കുകളൊന്നും പറ്റിയില്ല.

സ്‌കൂട്ടര്‍ ഓടിച്ച യുവാവിന്റെ അശ്രദ്ധ മറ്റൊരു റോഡ് യാത്രക്കാരന്റേയും ജീവന്‍ അപകടത്തിലാക്കി. അതുകൊണ്ടു തന്നെ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പാഠമാകട്ടെ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.