‘മോദിജീ, ഐ.സി.യുവിലാണെന്ന് താങ്കള്‍ അന്ന് പറഞ്ഞ ഇന്ത്യന്‍ രൂപ ഇപ്പോള്‍ കോമയിലാണ്’; പരിഹാസവുമായി യശ്വന്ത് സിന്‍ഹ

single-img
10 October 2018

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഇന്ത്യയില്‍ രൂപ കോമ സ്റ്റേജിലാണെന്ന് മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. രാഷ്ട്ര മഞ്ചിന്റെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ രൂപ ഐ.സി.യുവിലാണ് എന്നാണ് അദ്ധേഹം പറഞ്ഞിരുന്നത്.

അന്ന് രൂപയുടെ മൂല്യം 60 ആയിരുന്നു. ഇന്നിപ്പോള്‍ 75 ആണ്. ഈ സമയത്ത് രൂപ കോമയിലാണ് എന്നല്ലാതെ മറ്റെന്താണ് പറയാന്‍ സാധിക്കുക? സിന്‍ഹ ചോദിച്ചു. ”ഇന്നത്തെ സാഹചര്യത്തില്‍ ഒരു പൗരനും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ അവകാശമില്ല. അങ്ങനെ സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തും. ജനാധിപത്യത്തിന് അങ്ങേയറ്റം വിരുദ്ധമാണ് ഇത്.” സിന്‍ഹ കൂട്ടിച്ചേര്‍ത്തു.