പ്രവാസികള്‍ ശ്രദ്ധിക്കുക: ഒമാനില്‍ നിന്നും വിസ റദ്ദാക്കാതെ മടങ്ങുന്നവര്‍ക്കു രാജ്യത്തേക്ക് തിരിച്ചുവരാനാവില്ല

single-img
10 October 2018

ഒമാനില്‍ നിന്നും വിസ റദ്ദാക്കാതെ മടങ്ങുന്നവര്‍ക്കു വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല. പുതിയ തൊഴില്‍ വീസയിലോ, വിസിറ്റ്ങ് വീസയിലോ എത്തുന്നവര്‍ക്കാണ് പ്രവേശന അനുമതി നിഷേധിച്ചിരിക്കുന്നത്. ഒമാനില്‍ നിന്നു മടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാലും പുതിയ വീസയില്‍ മടങ്ങിയെത്താന്‍ സാധിക്കില്ലെന്നു റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍, നിലവില്‍ ഒമാനില്‍ നിന്നും തൊഴില്‍ വീസ റദ്ദാക്കി മടങ്ങുന്നവര്‍ക്കു പുതിയ വീസയില്‍ മടങ്ങിയെത്തുന്നതിന് എന്‍ഒസി നിര്‍ബന്ധമാണെന്നും പൊലീസ് അറിയിച്ചു. ഈ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല.