‘വീട്ടില്‍ ഭക്ഷണം കിട്ടണമെങ്കില്‍ രണ്ടു വരി പാടാതെ രക്ഷയില്ല’: ഇന്ദ്രജിത്തിന്റെ പാട്ട് വൈറല്‍

single-img
10 October 2018

https://www.youtube.com/watch?v=EVUNr0qvYoQ

തീന്‍മേശയിലിരുന്നു സ്വയം മറന്നു പാടുന്ന ഇന്ദ്രജിത്ത്. അച്ഛന്റെ പാട്ടു കേട്ടു പടം വരച്ചിരിക്കുന്ന മകള്‍ നക്ഷത്ര. പൂര്‍ണിമ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. ആമീര്‍ ഖാനും പൂജാ ഭട്ടും അഭിനയിച്ച ‘ദില്‍ ഹേ കി മാന്‍താ നഹീ’ എന്ന ഗാനമാണ് ഇന്ദ്രജിത്തു പാടിയത്. രസകരമായ കമന്റുകളിട്ടാണ് ആരാധകര്‍ വീഡിയോ ആഘോഷിച്ചത്. വീട്ടില്‍ ഭക്ഷണം കിട്ടണമെങ്കില്‍ രണ്ടു വരി പാടാതെ രക്ഷയില്ലെന്നാണ് ഒരാളുടെ കമന്റ്.