സിക വൈറസ് പടരുന്നു: ജാഗ്രതാ നിര്‍ദേശം

single-img
9 October 2018

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ഏഴ് പേര്‍ക്ക് സിക വൈറസ് ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വൈറസ് ബാധയുള്ള പ്രദേശത്തിന്റെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സംഘം ഇന്ന് തന്നെ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 24 ന് ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 22 സാമ്പിളുകള്‍ കൂടി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിലാണ് ഏഴ് സാമ്പികളാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ്.

രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാള്‍ ജന്മനാട്ടിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ബിഹാറിലെ 38 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഈ വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ലോകവ്യാപകമായി 86 രാജ്യങ്ങളിലാണ് സിക വൈറസ് പൊട്ടിപ്പുറപ്പെട്ടത്.