ടാറ്റ ഹെക്‌സ XM പ്ലസ് പുതിയ മോഡല്‍ വിപണിയില്‍; വില 15.27 ലക്ഷം രൂപ

single-img
9 October 2018

വിപണിയില്‍ മഹീന്ദ്ര XUV500 എസ്‌യുവിയുടെ W9 മോഡലിനോടാണ് ടാറ്റ ഹെക്‌സ XM പ്ലസ് പ്രധാനമായും മത്സരിക്കുക. ഇടത്തരം XM, ഉയര്‍ന്ന XT വകഭേദങ്ങള്‍ക്കിടയിലേക്കാണ് പുതിയ XM പ്ലസ് എത്തുന്നത്. XM മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഹെക്‌സ XM പ്ലസ് അവകാശപ്പെടുന്നത്.

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, മൃദുത്വമേറിയ ഡാഷ്‌ബോര്‍ഡ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, എട്ടു വ്യത്യസ്ത നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് മുതലായവ പുതിയ ടാറ്റ ഹെക്‌സ് XM പ്ലസ് മോഡലിന്റെ സവിശേഷതകളാണ്. ചാര്‍ക്കോള്‍ ഗ്രെയ് നിറമുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് മോഡല്‍ ഉപയോഗിക്കുന്നത്.

എഞ്ചിന് 154 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം. നിലവിലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ ഹെക്‌സ XM പ്ലസിലും.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും മുന്‍ ഫോഗ്‌ലാമ്പുകളും മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും ഹെക്‌സയുടെ പ്രത്യേകതകളില്‍പ്പെടും. മറ്റു ഹെക്‌സ വകഭേദങ്ങള്‍ പോലെ പുതിയ XM പ്ലസിലും രണ്ടുവര്‍ഷ സ്റ്റാന്റേഡര്‍ഡ് വാറന്റി കമ്പനി നല്‍കും. നിലവില്‍ ഹെക്‌സയാണ് ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍.