മലക്കം മറിഞ്ഞൊരു പെനാല്‍ട്ടി; അന്തം വിട്ട് ഗോള്‍കീപ്പര്‍: വീഡിയോ

single-img
9 October 2018

ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായി ഒരു പെനാല്‍ട്ടി കിക്ക്. റഷ്യന്‍ ക്ലബ് റൂബിന്‍ കസാന്റെ താരമായ നൊറിക് ആവ്ഡല്യയാണ് വ്യത്യസ്തമായ പെനാല്‍ട്ടി കിക്കിലൂടെ ഗോള്‍ നേടിയത്. റൂബിന്‍ കസാന്റെ U21 ടീമും മറ്റൊരു യൂണിവേഴ്‌സിറ്റി ടീമും തമ്മിലുള്ള മത്സരത്തിനിടെയാണ് നൊറികിന്റെ വ്യത്യസ്ത പെനാല്‍ട്ടി പിറന്നത്.

റൂബിന്‍ കസാനു ലഭിച്ച പെനാല്‍ട്ടിയെടുക്കാന്‍ നിന്ന താരം കിക്കെടുത്തതിനൊപ്പം പുറകിലേക്കു മലക്കം മറിഞ്ഞാണു നിന്നത്. ഗോളി ചിന്തിച്ചു നില്‍ക്കുന്ന സമയം കൊണ്ട് പന്തു കൃത്യമായി വലക്കകത്തെത്തുകയും ചെയ്തു. പന്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഗോളിമാര്‍ക്ക് ഒരു സൂചനയും ലഭിക്കില്ലെന്നതാണ് ഇത്തരം പെനാല്‍ട്ടികളുടെ പ്രധാന ഗുണം.

എന്നാല്‍ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ പ്രയാസമാണെന്നതു കൊണ്ട് ഇത്തരം കിക്കുകളെ പരിശീലകര്‍ പ്രോത്സാഹിപ്പിക്കാറില്ല. കഴിഞ്ഞ വര്‍ഷവും ഇതു പോലൊരു പെനാല്‍ട്ടി നൊറിക് നേടിയിരുന്നു. എന്നാല്‍ അത് ഔദ്യോഗിക മത്സരത്തിലായിരുന്നില്ലെന്നതു കൊണ്ടാണ് വീണ്ടും ഇത്തരമൊരു കിക്ക് താരം പരീക്ഷിച്ചത്.