2.50 രൂപ കുറച്ചതിനുശേഷം തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂട്ടി

single-img
8 October 2018

ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 22 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. പെട്രോളിന് കൊച്ചിയില്‍ 84.09രൂപയും ഡീസലിന് 77.81രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 85.47രൂപയും ഡീസലിന് 79.12രൂപയുമായി. കോഴിക്കോട് പെട്രോളിന് 84.34രൂപയും ഡീസലിന് 78.8രൂപയുമാണ് ഇന്നത്തെ വില.

ചെന്നൈയില്‍ പെട്രോളിന് 85.26രൂപയും ഡീസലിന് 78.04രൂപയുമാണ് വില. മുബൈയില്‍ പെട്രോളിന് 87.50രൂപയും ഡീസലിന് 77.37രൂപയിലുമെത്തി. കേന്ദ്രം നികുതി കുറച്ച് 2.50 രൂപ കുറച്ചതിനുശേഷം മൂന്നാംതവണയാണ് വീണ്ടും വിലവര്‍ധിച്ചത്. എണ്ണകമ്പനികളുടെ ദിവസേനയുള്ള വിലവര്‍ധനവ് തുടരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കുന്നില്ല.