മകള്‍ ജാനി ആദ്യമായി ബാലബാസ്‌കറിന്റെ പരിപാടി കാണാനെത്തിയപ്പോള്‍….: സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയ വീഡിയോ

single-img
8 October 2018

മരണം കവര്‍ന്നിട്ടും കേരളക്കരയുടെ നെഞ്ചില്‍ ബാലഭാസ്‌കര്‍ എന്ന നാദം ഇപ്പോഴും തുടിക്കുന്നു. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്ളില്‍ ജ്വലിക്കുന്ന ഓര്‍മ്മയാണ് ബാലു. നാളുകള്‍ കഴിഞ്ഞിട്ടും ബാലഭാസ്‌കര്‍ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടെയും വീഡിയോകള്‍ ഇപ്പോഴും സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഇതിനിടയില്‍ ഇതുവരെ സോഷ്യല്‍ മീഡിയയില്‍ കാണാത്താ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മെന്റലിസ്റ്റ് ആദി. ബാലഭാസ്‌കറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു, ഇതുവരെ സ്വകാര്യ അഹങ്കാരമായി സൂക്ഷിച്ച ഈ വീഡിയോ റിലീസ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ആദി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മകള്‍ ജാനി(തേജസ്വിനി) ആദ്യമായി ബാലബാസ്‌കറിന്റെ പരിപാടി കാണാനെത്തിയപ്പോള്‍ ഉള്ള വീഡിയോ ആണിത്. പരിപാടി തുടങ്ങും മുമ്പ് വാത്സല്യം നിറയുന്ന അച്ഛനാകുന്നു ബാലഭാസ്‌കര്‍. വാത്സല്യം നിറയുന്ന നീലാംബരി രാഗത്തില്‍ സദസിന്റെ സമ്മതത്തോടെ വിരലുകള്‍ ചലിപ്പിക്കുന്ന ബാലഭാസ്‌കറിന്റെ മുഖവും അത് നോക്കിയിരിക്കുന്ന മകള്‍ ജാനിയുടെ മുഖവും ഏറെ വേദനിപ്പിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയല്‍ വന്‍ പ്രതികരണമാണ് മണിക്കൂറുകള്‍ക്കകം തന്നെ വീഡിയോക്ക് ലഭിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരത്തെ ആശുപത്രിയില്‍ അന്തരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. മകള്‍ തേജസ്വിന് അപകടസമയത്ത് തന്നെ മരിച്ചിരുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഇപ്പോഴും ചികിത്സയിലാണ്.

Forever Love Balu and Jaani

ചിതാഭസ്മമൊഴുക്കി…ഇത് സ്വകാര്യ അഹങ്കാരമായി കരുതി വച്ചിരുന്നതാണ്.Forever Love Balu and Jaani

Posted by Mentalist Aathi on Sunday, October 7, 2018