കേരളത്തിന് ഗെയിലിന്റെ വെടിക്കെട്ട് നേരിട്ട് കാണാന്‍ ഭാഗ്യമില്ല

single-img
8 October 2018

ഇന്ത്യക്കെതിരായ ഏകദിന ടി20 ടീമുകളെ വിന്‍ഡീസ് പ്രഖ്യാപിച്ചു. സൂപ്പര്‍താരം ക്രിസ് ഗെയിലിന് ടീമിലിടം നേടാനായില്ല. ഡാരണ്‍ ബ്രാവോയും ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡും ഏകദിന ടീമിലേക്ക് തിരിച്ചെത്തി. പരിക്ക് മൂലം പുറത്തായിരുന്ന ആേ്രന്ദ റസല്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി.

എന്നാല്‍ അദ്ദേഹത്തിന് ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അതേസമയം ഐ.പി.എല്ലില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സുനില്‍ നരേന് ടീമില്‍ ഇടം നേടാനായില്ല. മാര്‍ലോണ്‍ സാമുവല്‍സ്, കീമര്‍ റോച്ച്, എവിന്‍ ലെവിസ് എന്നിവരാണ് ഏകദിന ടീമിലെ പരിചയസമ്പന്നര്‍.

ഇന്ത്യന്‍ പര്യടനത്തിനു പിന്നാലെ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും ഗെയ്ല്‍ കളിക്കില്ല. എന്നാല്‍ 2019ല്‍ ദേശീയ ടീമില്‍ താന്‍ തിരിച്ചെത്തുമെന്ന് ഗെയ്ല്‍, ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലും അതിനു ശേഷം ഇംഗ്ലണ്ടില്‍ നടന്ന നടക്കുന്ന ഏകദിന ലോകകപ്പിലും കളിക്കാന്‍ മുപ്പത്തൊമ്പതുകാരനായ താരം താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

ലോകകപ്പ് മുന്‍നിര്‍ത്തി ഓപ്പണര്‍ ഹേംരാജ് ചന്ദര്‍പോള്‍, ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലെന്‍, പേസര്‍ ഒഷാനെ തോമസ്, സുനില്‍ ആംബ്രിസ് തുടങ്ങിയ യുവതാരങ്ങള്‍ക്ക് ബോര്‍ഡ് അവസരം നല്‍കിയിട്ടുണ്ട്. ലോകകപ്പിന് തയ്യാറെടുക്കാന്‍ യുവതാരങ്ങള്‍ക്കു ലഭിച്ച മികച്ച അവസരമാണ് ഇന്ത്യന്‍ പര്യടനമെന്നും കോട്‌നി ബ്രൗണ്‍ ചൂണ്ടിക്കാട്ടി.

ഏകദിന ടീം: ജേസണ്‍ ഹോള്‍ഡര്‍(നായകന്‍), ഫാബിയന്‍ അല്ലന്‍, സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ഹേംരാജ് ചന്ദര്‍പോള്‍, ഷിമ്രോണ്‍ ഹെറ്റ്‌മെര്‍, ഷായ് ഹോപ്, അല്‍സാറി ജോസഫ്, എവിന്‍ ലൂയിസ്, ആഷ്‌ലി നേഴ്‌സ്, കീമോ പോള്‍, റോവ്മാന്‍ പവല്‍, കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ്, ഒഷാനെ തോമസ്.

ടിട്വന്റി ടീം: കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്(നായകന്‍), ഡാരന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഫാബിയന്‍ അല്ലന്‍,ഷിമ്രോണ്‍ ഹെറ്റ്‌മെര്‍, ഒബെഡ് മക്കോയ്, ആഷ്‌ലി നേഴ്‌സ്, കീമോ പോള്‍, ഖാറി പൈറെ, കീറന്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, ദിനേശ് രാംദിന്‍, റസല്‍, ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഓഷാനെ തോമസ്.