സിനിമാസെറ്റിൽ വെച്ച്​ ലൈംഗികമായി പീഡിപ്പിച്ചു: നടനെതിരെ തനുശ്രീ ദത്ത പരാതി നല്‍കി

single-img
7 October 2018

നടി തനുശ്രീ ദത്ത നടൻ നാനാ പടേക്കർക്കെതിരെ പൊലീസിൽ പരാതി നൽകി. 2008ൽ സിനിമാസെറ്റിൽ വെച്ച്​ നാനാപടേക്കർ ലൈംഗികമായി പീഡിപ്പിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ്​ പരാതി. ​പ്രൊജക്​ടുമായി ബന്ധപ്പെട്ട കൊറിയോഗ്രാഫർ ഗണേഷ്​ ആചാര്യ​ക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്​.

മുംബൈയിലെ പടിഞ്ഞാറൻ അന്ധേരിയിൽ ഒഷിവാര പൊലീസ്​ സ്​റ്റേഷനിലാണ്​ പരാതി നൽകിയത്​. 2008ൽ ഹോൺ ഒാകെ പ്ലീസ്​ എന്ന സിനിമയു​ടെ ഗാനചിത്രീകരണത്തിനിടെ നാനാ പടേക്കർ മോശമായി പെരുമാറിയെന്നാണ്​ പരാതി. പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ എഫ്​.​ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നും പൊലീസ്​ പറഞ്ഞു.

ആരോപണം തെറ്റാണെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട്​ നാനാ​ പടേക്കർ തനുശ്രീക്ക്​ വക്കീൽ നോട്ടീസ്​ അയച്ചിരുന്നു. എന്നാൽ തനിക്ക്​ നാനാപടേക്കറിൽ നിന്ന്​ യാതൊരു വിധ നോട്ടീസും ലഭിച്ചിട്ടില്ലെന്ന്​ അവർ വ്യക്തമാക്കിയിരുന്നു. തന്നെപ്പോ​ലെ സമാന അനുഭവമുണ്ടായവർ മുന്നോട്ട്​ വരുന്നതിൽ നിന്ന്​ ഭയപ്പെടുത്താനാണ്​ ഇൗ ഭീഷണികൾ ഉയർത്തുന്നതെന്നും അവർ പറഞ്ഞിരുന്നു.