“അത് വ്യാജപ്രചാരണമെന്ന് കെഎസ്‌ഇബി”;വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

single-img
7 October 2018


തിരുവനന്തപുരം: ന്യൂനമര്‍ദവും ചുഴലിക്കാറ്റ് ഭീഷണിയും തുടരുന്നതിനിടെ സംസ്ഥാനത്ത് തുലാവര്‍ഷത്തിന് നാളെമുതല്‍ തുടക്കമായേക്കും.ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. ജലനിരപ്പിനെ അടിസ്ഥാനപ്പെടുത്തി പല അണക്കെട്ടുകളും തുറന്നിട്ടുണ്ട്.

ഇതിനിടെയാണു സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.തികച്ചും അടിസ്ഥാന രഹിതമാണ് ഇത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു.

ഫെയ്‌സ്ബുക്കിൽ കെഎസ്ഇബിയുടെ ഔദ്യോഗിക പേജിലാണ് കെഎസ്ഇബി ഇക്കാര്യം വിശദീകരിച്ചത്. സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന നിലയിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമാണ് ഈ പ്രചാരണം എന്നാണ് പോസ്റ്റിൽ പറയുന്നത്.

അതേസമയം ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുമണിവരെയാക്കാമെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പിന്‍വലിച്ചു.