ശബരിമല സ്ത്രീപ്രവേശനം; ബിജെപി സംസ്ഥാനനേതൃത്വത്തെ തള്ളി അരുണ്‍ ജെയ്റ്റ്‌ലി; ‘സുപ്രീംകോടതിയുടേത് പുരോഗമനപരമായ ആശയം’

single-img
7 October 2018

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കുന്നതാണ് പുരോഗമനപരമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ഒരേപോലെ ബാധകമാക്കണം.

എന്നാല്‍ സംഭവിക്കുന്നത് അങ്ങനെയല്ല. ആചാരങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുന്നുവെന്നും അദ്ദേഹം എച്ച്.ടി ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവെ അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവര്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.