ഇത്തവണ കരുത്തുകാട്ടി കൈയ്യടിനേടി ബിപ്ലബ് ദേബ്:പൊതുവേദിയില്‍ തുടര്‍ച്ചയായി 45 പുഷ് അപ്പ് എടുത്ത് ബിപ്ലവ് ദേബിന്റെ പ്രകടനം

single-img
7 October 2018

കൊല്‍ക്കത്ത: വിവാദ പ്രസ്താവനകളുടെ പേരിലാണ് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ കുമാര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ ഇത്തവണ കരുത്തിന്റെ പ്രദര്‍ശനത്തിലൂടെയാണ് ഈ പഴയ ജിംനേഷ്യം മാസ്റ്റര്‍ ശ്രദ്ധനേടിയത്.കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ത്രിപുര മുഖ്യന്‍ തുടര്‍ച്ചയായ 45 പുഷ്അപ്പുകള്‍ എടുത്താണ് കാണികളുടെ കയ്യടി നേടിയത്.

ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്ററും കോണ്‍ക്ലേവ് മോഡറേറ്ററുമായ രാഹുല്‍ കണ്‍വാളാണ് വെല്ലുവിളിയോടെ ബിപ്ലബിനെ വേദിയിലേക്ക് ക്ഷണിച്ചത്. ഒട്ടും അമാന്തിക്കാതെ, കണ്‍വാളിനൊപ്പം ബിബ്ലബ് 45 പുഷ്അപ്പുകള്‍ എടുത്തതോടെ കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു.

എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ബിപ്ലവ് വെളിപ്പെടുത്തി. 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കാനാകുമെന്നും ബിപ്ലവ് വെളിപ്പെടുത്തി. കോണ്‍ക്ലേവില്‍ കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോയും പുഷ്അപ് എടുക്കാന്‍ സംഘാടകര്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.