ഞങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ട്, പക്ഷേ.. മോഹന്‍ലാലിനെക്കുറിച്ച് വിനയന്‍

single-img
6 October 2018

വളരെ പക്വതയുള്ള നേതാവാണ് മോഹന്‍ലാലെന്ന് സംവിധായകന്‍ വിനയന്‍. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത് ‘മോഹന്‍ലാലിന്റേത് വളരെ പക്വതയുള്ള ഒരു ലീഡര്‍ ഷിപ്പ് ആണ്, വന്നു കേറുന്നതിനു മുന്‍പ് ഒരുപാട് ഇഷ്യൂ ഉണ്ടായിട്ടുണ്ട്.’മദന്‍ലാല്‍’ എന്ന ചിത്രത്തിനിടയ്ക്ക് ഫാന്‍സുകാര്‍ ഉണ്ടാക്കിയ പ്രശ്‌നത്തിനിടയില്‍ ഞങ്ങള്‍ക്ക് ഇടയില്‍ ഒരു അകല്ച്ച ഉണ്ടായിട്ടുണ്ട്.

എങ്കിലും എനിക്ക് നല്ല പ്രതീക്ഷ ആണ് ലാലില്‍. ‘വലിയ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആള്‍ ആണെങ്കിലും പ്രസ് മീറ്റുകളില്‍ നല്‍കുന്ന വ്യക്തമായ ഉത്തരങ്ങളില്‍ കൂടി ഒരു സംഘാടകന്റെ വളര്‍ച്ച കാണാന്‍ പറ്റുന്നുണ്ട്, അദ്ദേഹത്തിന് ചിലപ്പോള്‍ ഇത് നേരെ കൊണ്ട് പോവാന്‍ പറ്റും’. വിനയന്‍ പറഞ്ഞു.