‘ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്’: രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി

single-img
6 October 2018

ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ച്ചപ്പാടിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി രംഗത്ത്. ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുതെന്ന് എസ്.ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ആജീവനാന്തം മലിനമനസ്സുമായി ആര്‍ത്തവം അശുദ്ധിയാണെന്ന് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്.

പകരം ആര്‍ത്തവമുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതില്‍ ഭക്തര്‍ പിന്മാറണമെന്നാണ് ശാരദക്കുട്ടി പറയുന്നത്. സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിലപാടിനെതിരെയാണ് ശാരാദക്കുട്ടി രംഗത്ത് വന്നിരിക്കുന്നത്. ഭക്തരായ സ്ത്രീകള്‍ ആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുതെന്നും ശാരാദക്കുട്ടി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരാദക്കുട്ടി ഇക്കാര്യം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്.

എസ്.ശാരദക്കുട്ടി