അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളിൽപ്പെട്ടുപോകുന്നത്: ഓർമ്മപ്പെടുത്തലുമായി കേരള പോലീസ്

single-img
6 October 2018

സാമൂഹ്യ മാധ്യമ ഉപയോഗം ജീവിതങ്ങൾ തകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഹ്രസ്വചിത്രവുമായി കേരള പൊലീസ്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളിൽപ്പെട്ടുപോകുന്നത് എന്ന ഓർമ്മപ്പെടുത്തലാണ് ‍വൈറൽ എന്ന ഹ്രസ്വചിത്രം. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഈ ഉദ്യമത്തിന് പിന്തുണയുമായി നടൻ പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പരിധിയില്ലാത്ത സാമൂഹ്യമാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളിൽപ്പെട്ടുപോകുന്നത്. സമൂഹ മാധ്യമങ്ങൾ വഴി സ്വകാര്യത പങ്കു വെക്കുന്നതിനു പിന്നിലെ അപകടങ്ങൾ ചൂണ്ടികാട്ടുന്നതിലേക്ക് കേരള പോലീസ് തയ്യാറാക്കിയ വൈറൽ എന്ന ഹ്രസ്വചിത്രം നിങ്ങൾക്ക് മുന്നിലേക്ക് … ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ്.

https://m.facebook.com/keralapolice/