എന്താണ് H2O: സൗന്ദര്യ മത്സരത്തില്‍ സുന്ദരി നല്‍കിയ ഉത്തരം കേട്ടു പകച്ച് വിധികര്‍ത്താക്കള്‍: വീഡിയോ

single-img
6 October 2018

ബംഗ്ലാദേശ് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥിയുടെ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. H2O എന്നാല്‍ എന്ത് എന്ന വിധികര്‍ത്താക്കളുടെ ചോദ്യത്തിനുളള ഉത്തരമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

മത്സരാര്‍ഥികളുടെ വിഞ്ജാനവും സംസാരശൈലിയും അളക്കുന്ന ചോദ്യോത്തര റൗണ്ടിലാണ് സംഭവം. എന്നാല്‍ ഉത്തരമറിയാതെ കുഴങ്ങിയ മത്സരാര്‍ഥി ചോദ്യം മനസ്സിലാകാത്തതുപോലെ തിരിച്ചു ചോദിച്ചു. ഇതിനുശേഷം മത്സരാര്‍ഥി നിശബ്ദയായിനിന്നു ചിരിച്ചു.

മത്സരാര്‍ഥിക്ക് ഉത്തരമറിയില്ലെന്നു മനസ്സിലാക്കിയ വിധികര്‍ത്താവ് H2O വെള്ളമാണെന്നു പറഞ്ഞുകൊടുത്തു. ഇതിനു മറുപടിയായി സുന്ദരി പറഞ്ഞതുകേട്ടു വിധികര്‍ത്താവും കാണികളും അമ്പരന്നുപോയി. ധാക്കയിലെ ധന്‍മോണ്ടിയില്‍ H2O പേരില്‍ ഒരു ഭക്ഷണശാല ഉണ്ടെന്നായിരുന്നു സുന്ദരിയുടെ മറുപടി.

സുന്ദരിയുടെ ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുന്‍ ലോകസുന്ദരി പ്രിയങ്ക ചോപ്രയും ഇത്തരത്തില്‍ ഒരു മണ്ടത്തരം പറഞ്ഞ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ വിജയം കൈവരിച്ച വനിത ആരാണെന്നാണ് കരുതുന്നതെന്ന ചോദ്യത്തിനു മദര്‍ തെരേസ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. 1997 ലാണ് മദര്‍ തെരേസ മരിച്ചത്. പക്ഷേ പ്രിയങ്കയോടു ചോദ്യം ചോദിച്ചത് 2000 ലാണ്.

https://www.youtube.com/watch?time_continue=1&v=F5AMLieKJ8w