ജാഗ്രതാ നിര്‍ദേശവുമായി അബുദാബി ഗതാഗത വകുപ്പ്

single-img
6 October 2018

മഞ്ഞുള്ള സമയത്ത് ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് അബുദാബി ഗതാഗത വകുപ്പ്. വേഗം കുറയ്ക്കുക, ഗതാഗതക്കുരുക്കുള്ള സമയങ്ങളില്‍ ഒഴികെ ഹസാര്‍ഡ് ലൈറ്റ് ഇടരുത്, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുക, ഹെഡ് ലൈറ്റ് ഉപയോഗിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

തിങ്കളാഴ്ചവരെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും രാത്രിയിലും പുലര്‍ച്ചെയും ഈര്‍പ്പം കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന സംവിധാനം അബുദാബി പൊലീസ് ആരംഭിച്ചിരുന്നു.

മൂടല്‍മഞ്ഞ്, പൊടിക്കാറ്റ് ഉള്‍പ്പെടെ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ ദൂരക്കാഴ്ച കുറയുമെന്നും മുന്‍കരുതല്‍ സ്വീകരിക്കണം എന്നുമുള്ള സന്ദേശമാണ് എസ്എംഎസിലൂടെ കൈമാറുക. ഡിജിറ്റല്‍ ബോര്‍ഡിലൂടെയും വിവരം കൈമാറും. ഇതുമൂലം വാഹനാപകടം ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.