വാട്‌സാപ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്: നവംബര്‍ 12ന് മുന്‍പ് വാട്‌സാപ് ഡേറ്റ ബാക്അപ് ചെയ്യുക, ഇല്ലെങ്കില്‍ ഡിലീറ്റാകും

single-img
5 October 2018

വാട്‌സാപില്‍ ഡേറ്റ ബാക്അപ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് അത് നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ക്ക് വന്ന മള്‍ട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്അപ് ചെയ്തിട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യുമെന്നാണ് വാട്‌സാപിന്റെ മുന്നറിയിപ്പ്.

ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്അപ് ചെയ്യുകയോ ആവാം. അല്ലാത്ത ഡേറ്റ മുഴുവന്‍ നഷ്ടമാകുമെന്നാണ് കമ്പനി പറയുന്നത്. സൈന്‍ഇന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവുമായി വാട്‌സാപ്പിനെ ബന്ധിപ്പിക്കാത്തവര്‍ക്കും ഈ പ്രശ്‌നം നേരിടുമെന്നും പറയുന്നുണ്ട്.

മാനുവലി ബാക്അപ് ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 12 ആയിരിക്കും. എന്നാല്‍, നവംബര്‍ ഒന്നിനു മുന്‍പായി എല്ലാ ഡേറ്റയും ബാക്അപ് ചെയ്യുന്നതാണ് നല്ലതെന്നാണ് വാട്‌സാപ് മുന്നറിയിപ്പു നല്‍കുന്നത്. പലരും മള്‍ട്ടിമീഡിയ മെസേജുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും വാട്‌സാപ്പിലൂടെ ആയതിനാല്‍ ഓരോരുത്തര്‍ക്കും ഫയലുകളുടെ കൂമ്പാരം ഉണ്ടാകും.

ഗൂഗിള്‍ ഡ്രൈവ് ഒരാള്‍ക്കു നല്‍കുന്നത് പരമാവധി 15 ജിബി സംഭരണ ശേഷിയാണ്. വളരെ കുറച്ചു സമയം കൊണ്ടു തന്നെ ഈ സ്ഥലം തീര്‍ന്നു പോകാം. അതു കൊണ്ട് വേണ്ടതും വേണ്ടാത്തതുമായ മെസേജുകള്‍ വേര്‍തിരിച്ച് സ്വയം ഡിലീറ്റ്, ഡൗണ്‍ലോഡ്, ബാക്അപ് ചെയ്യുകയോ ആവാം.