യുവാവിനെ നെഞ്ചക്ക് കൊണ്ട്‌ തലയ്ക്കടിച്ച് പരിക്കെല്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ അറസ്റ്റില്‍

single-img
5 October 2018

തിരുവനന്തപുരം/കഴക്കൂട്ടം: ടെക്നോപാര്‍ക്കിന് സമീപത്ത് വച്ച് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും നെഞ്ചക് കൊണ്ട്‌ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ കഴക്കൂട്ടം ഇന്‍സ്പെക്ടര്‍ എസ്‌.എച്ച്.ഒ എസ്‌.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടം വില്ലേജില്‍ കരിയില്‍ ദേശത്ത് മിഷന്‍ ആശുപത്രിക്ക് പുറകുവശം ജസീല മന്‍സിലില്‍ ജാസിം ഖാന്‍ (25), ആറ്റിപ്ര വില്ലേജില്‍ അരശുംമൂട് ഊരൂട്ട് പറമ്പ് ക്ഷേത്രത്തിനു സമീപം അനി എന്നു വിളിക്കുന്ന ശ്യാം സിജി നായര്‍ (35), ആയിരുപ്പറ വില്ലേജില്‍ പോത്തന്‍കോട് ക്രെസന്റ് ആഡിറ്റോറിയത്തിനു സമീപം മൈപറമ്പില്‍ ഷിയാസ് (27), വെമ്പായം വില്ലേജില്‍ പോത്തന്‍കോട് ക്രെസന്റ് ആഡിറ്റോറിയത്തിനു സമീപം കാരുക്കോണത്ത് ഷീബ മന്‍സിലില്‍ അജ്മല്‍ഷാ (24) എന്നിവരാണ് കഴക്കൂട്ടം പോലീസിന്‍റെ പിടിയിലായത്.

കൃത്യത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരവേ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ്‌ കമ്മീഷണര്‍ അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴകുട്ടം ഇന്‍സ്പെക്ടര്‍ എസ്‌.എച്ച്.ഒ എസ്‌.വൈ. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ ആയ സുധീഷ്‌ കുമാര്‍ വി.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘം ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും, ടി സമയം പോലീസിനെ കണ്ടു രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ അതിവിദഗ്ധമായി പിടികൂടുകയുമായിരിന്നു.

ടി കേസിലെ രണ്ടാം പ്രതിയായ ആറ്റിപ്ര വില്ലേജില്‍ അരശുംമൂട് ഊരൂട്ട് പറമ്പ് ക്ഷേത്രത്തിനു സമീപം അനി എന്നു വിളിക്കുന്ന ശ്യാം സിജി നായര്‍ കഴക്കൂട്ടം ബി – സിക്സ് ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിയ കേസിലും, അരശുംമൂട്ടിലെ ചുമട്ട് തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ്. ടി കേസുകളില്‍ ജാമ്യം നേടി പുറത്ത് ഇറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടത്.

കഴകുട്ടം ഇന്‍സ്പെക്ടര്‍ എസ്‌.എച്ച്.ഒ എസ്‌.വൈ. സുരേഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ സുധീഷ്‌ കുമാര്‍, ഷാജി, റോയ്, അസ്സി.സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ മോസസ്, സി.പി.ഒ മാരായ പ്രസാദ്‌, സുരേഷ്കുമാര്‍, അര്‍ഷാദ് എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്.