തിരുവനന്തപുരത്തെ പ്രശസ്തമായ ആറ് ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ഭക്ഷണം പിടികൂടി

single-img
4 October 2018

ശുചീകരണവാരത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. രാവിലെ ഒമ്പത് മണിയോടെ തുടങ്ങിയ പരിശോധനയില്‍ പ്രശസ്തമായ ആറ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

സ്റ്റാച്യൂവിലുള്ള അരുണ ഭവന്‍, പങ്കജ് ഹോട്ടല്‍, ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടല്‍ ഹൈഡൈന്‍, നാരായണ ഭവന്‍, മൗര്യ രാജധാനി, മാഞ്ഞാലിക്കുളം ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഹൈലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടുയത്.

പഴകിയ ചോറ്, കോഴി മീന്‍ വിഭവങ്ങള്‍, പഴകിയ എണ്ണ, നെയ്യ്, ബ്രഡ്ഡ്, അച്ചാറുകള്‍ എന്നിവ ഹോട്ടലുകളില്‍ നിന്ന് കണ്ടെത്തി. ഹോട്ടലുകള്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.