പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ട്രോളഭിഷേകം

single-img
4 October 2018

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ നായിക പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ട്രോളഭിഷേകം. സൗത്ത് ഇന്ത്യന്‍ ഷോപ്പിങ് മാളിന്റെ പരസ്യത്തിലാണ് പ്രിയ എത്തിയത്. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പരസ്യത്തില്‍ പ്രിയയുള്ളത്.

സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും പരസ്യത്തിന് നിറയെ ട്രോളുകളാണ്. ഡിസ്‌ലൈക്കുകളും ഉണ്ട്. പ്രിയയെ ട്രോളി യൂട്യൂബിലെ പരസ്യവീഡിയോക്ക് താഴെ മലയാള കമന്റുകളും കാണാം. നേരത്തെ അഡാര്‍ ലവിലെ ഫ്രീക്ക് പെണ്ണെന്ന ഗാനമെത്തിയപ്പോഴും ട്രോളഭിഷേകമായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.