Breaking News

മഹാപ്രളയത്തിന് പിന്നാലെ കേരളത്തെ ഭയപ്പെടുത്തി ന്യൂനമർദ്ദം

വീണ്ടും ആശങ്കയുയര്‍ത്തി കേരള തീരത്ത് ന്യൂനമര്‍ദം രൂപപ്പെടുന്നു. സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്നൊരുക്കം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അറബിക്കടലിന് തെക്ക് കിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപംകൊള്ളുന്നത്. ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി അറബിക്കടലിലുടെ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതൽ ഏഴു വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാല് മുതൽ ആറു വരെയും, തൃശൂരിലും പാലക്കാടും ആറിനും, പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഏഴാം തീയതി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 21 സെന്‍റീമീറ്ററിന് മുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

സാഹചര്യം വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറ്റി യോഗം തീരുമാനിച്ചു. ജാഗ്രതാ നിര്‍ദേശം ഉച്ചഭാഷിണിയും മറ്റ് സൌകര്യങ്ങളും ഉപയോഗിച്ച് ജനങ്ങളെ അറിയിക്കും. മുന്നറിയിപ്പ് നല്‍കിയ മേഖലകളില്‍ അഞ്ചാം തീയതിയോടെ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലയോരമേഖലയിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം. അഞ്ചിന് ശേഷം ഇനി അറിയിപ്പുണ്ടാകും വരെ മൂന്നാറിലേക്കുള്ള യാത്ര പാടില്ലെന്നും നിര്‍ദേശിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും തീരങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചു.

മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. എന്‍.ഡി.ആര്‍.എഫിന്‍റെ അഞ്ച് ടീമിനെ അധികമായി അയക്കാന്‍ ആവശ്യപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് യോഗം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഓ​ഖി​യോ​ളം​ ​വ​രി​ല്ല,​ ​എ​ങ്കി​ലും​ ​ഭീ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ക്ഷ​ദ്വീ​പി​ന​ടു​ത്ത് ​നാ​ളെ​ ​രൂ​പം​ ​കൊ​ള്ള​ന്ന​ ​ന്യൂ​ന​മ​ർ​ദ്ദം​ ​എ​ട്ടാം​ ​തീ​യ​തി​യോ​ടെ​ ​വ​ൻ​ചു​ഴ​ലി​ക്കാ​റ്റാ​കു​മെ​ന്നാ​ണ് ​മു​ന്ന​റി​യി​പ്പ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​നാ​ശം​ ​വി​ത​ച്ച​ ​ഒാ​ഖി​യി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്‌​ത​മാ​യി​ ​ഇ​ത് ​കേ​ര​ള​തീ​ര​ത്തു​നി​ന്ന് ​മാ​റി​ ​ല​ക്ഷ​ദ്വീ​പി​ന്റെ​ ​വ​ട​ക്ക് ​പ​ടി​ഞ്ഞാ​റ​ൻ​ ​ദി​ശ​യി​ലേ​ക്ക് ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത​യെ​ന്ന് ​കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​സ​ന്തോ​ഷ് ​പ​റ​ഞ്ഞു.

വേഗത 87 കി​ലോമീറ്റർ

​നാ​ളെ​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് 0.9​ ​കി​ലോ​മീ​റ്റ​ർ​ ​മേ​ലെ​യാ​യി​ ​ന്യൂ​ന​മ​ർ​ദ്ദം​ ​രൂ​പം​ ​കൊ​ള്ളും
​ര​ണ്ടു​ദി​വ​സ​ത്തി​ന​കം​ ​ഡി​പ്ര​ഷ​നാ​യും​ ​ഡീ​പ് ​ഡി​പ്ര​ഷ​നാ​യും​ ​വ​ൻ​ ​ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യും​ ​സം​ഹാ​ര​ ​രൂ​പ​മെ​ടു​ക്കാം.
​തു​ട​ക്ക​ത്തി​ൽ​ ​മ​ണി​ക്കൂ​റി​ൽ​ 31​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​വേ​ഗ​ത.
​ചു​ഴ​ലി​ക്കാ​റ്റാ​കു​മ്പോ​ൾ​ ​മ​ണി​ക്കൂ​റി​ൽ​ 87​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത.
​ഒാ​ഖി​​ ​വേ​ഗ​ത​ ​മ​ണി​ക്കൂ​റി​ൽ​ 155​ ​കി​ലോ​മീ​റ്റ​റാ​യി​രു​ന്നു.
​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം,​തൃ​ശൂ​ർ,​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം​ ​മേ​ഖ​ല​ക​ളി​ൽ​ ​മ​ഴ​യും​ ​ ​കാ​റ്റും​ ​ഇ​ടി​മു​ഴ​ക്ക​വും ഉണ്ടാകും
​ ​നാ​ളെ​ ​മു​ത​ൽ​ ​എ​ട്ടു​വ​രെ​ ​സം​സ്ഥാ​നം​ ​മു​ഴു​വ​ൻ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ
​ ​അ​തി​ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​ക​ട​ൽ​ ​പ്ര​ക്ഷു​ബ്ധ​മാ​വും.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​നാ​ളേ​ക്ക് ​മു​മ്പ് ​സു​ര​ക്ഷി​ത​മാ​യ​ ​ഏ​റ്റ​വു​മ​ടു​ത്ത​ ​തീ​ര​ത്തെ​ത്ത​ണം.
​ ഇ​ന്നേ​ക്ക് ​ശേ​ഷം​ ​ആ​രും​ ​ക​ട​ലി​ൽ​ ​പോ​ക​രു​ത്.​ ​തീ​ര​ത്താ​കെ​ ​ഈ​ ​നി​ർ​ദ്ദേ​ശം​ ​ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​ ​അ​റി​യി​ക്കും.
​ നാ​ളെ​യോ​ടെ​ ​കേ​ര​ള​ത്തി​ലാ​കെ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.
​ മ​ല​യോ​ര​മേ​ഖ​ല​യി​ൽ​ ​ഉ​രു​ൾ​പൊ​ട്ട​ലി​നും​ ​മ​ണ്ണി​ടി​ച്ചി​ലി​നും​ ​സാ​ദ്ധ്യ​ത.​ ​ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ ​അ​ധി​കൃ​ത​രു​ടെ​ ​നി​ർ​ദ്ദേ​ശം​ ​സ്വീ​ക​രി​ക്ക​ണം.
 ​നാ​ളെ​യോ​ടെ​ ​ഇ​ത്ത​രം​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ക​ള​ക്ട​ർ​മാ​ർ​ ​ക്യാ​മ്പു​ക​ൾ​ ​ത​യ്യാ​റാ​ക്ക​ണം.
​ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ​ ​രാ​ത്രി​സ​ഞ്ചാ​രം​ ​ഒ​ഴി​വാ​ക്ക​ണം.
​ ഇ​നി​യൊ​ര​റി​യി​പ്പ് ​വ​രെ​ ​​മൂ​ന്നാ​ർ​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്ക​ണം.
 ​വെ​ള്ള​പ്പൊ​ക്ക​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​പു​ഴ​യു​ടെ​യും​ ​തോ​ടു​ക​ളു​ടെ​യും​ ​തീ​ര​ത്തു​ള്ള​വ​ർ​ ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​മാ​റ​ണം.
​ ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​കു​ളി​ക്കാ​നോ​ ​മീ​ൻ​പി​ടി​ക്കാ​നോ​ ​ഇ​റ​ങ്ങ​രു​ത്.
​ ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​മ​ര​ങ്ങ​ൾ​ ​ക​ട​പു​ഴ​കാ​നും​ ​വൈ​ദ്യു​തി​ലൈ​നു​ക​ൾ​ ​ത​ക​രാ​റി​ലാ​വാ​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.
 ​പ്ര​ള​യം​ ​ബാ​ധി​ച്ച​തും​ ​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തു​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പൊ​ലീ​സ് ​ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കും.
 ​പ്ര​ള​യ​ത്തി​ൽ​ ​ത​ക​ർ​ന്ന​ ​വീ​ടു​ക​ൾ​ ​വാ​സ​യോ​ഗ്യ​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​പ​ഴ​യ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ക്യാ​മ്പു​ക​ളൊ​രു​ക്കും.
​ കേ​ന്ദ്ര​ ​സേ​നാ​വി​ഭാ​ഗ​ങ്ങ​ളോ​ട് ​സ​ജ്ജ​മാ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
​ ദേ​ശീ​യ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​സേ​ന​യു​ടെ​ ​അ​ഞ്ച് ​ടീ​മു​ക​ളെ​ ​അ​ധി​ക​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
​ ഭി​ന്ന​ശേ​ഷി​ക്കാ​രെ​ ​ദു​ര​ന്ത​ ​സാ​ദ്ധ്യ​താ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​മാ​റ്റ​ണം.
 ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​ഇ​ന്ന് ​ഡാ​മു​ക​ളു​ടെ​ ​ജ​ല​നി​ര​പ്പ് ​പ​രി​ഗ​ണി​ച്ച് ​ന​ട​പ​ടി​ക​ളെ​ടു​ക്കും. 7​ന് ​റെ​ഡ് ​അ​ല​ർ​ട്ട്
 ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.​ 7​ന് ​ഇ​ടു​ക്കി,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ൽ​ ​റെ​ഡ് ​അ​ല​ർ​ട്ട്.
​ തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​എ​റ​ണാ​കു​ളം​ ​വ​രെ​ ​ഒാ​റ​ഞ്ച് ​അ​ല​ർ​ട്ട്