നടന്‍ ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി

single-img
4 October 2018

തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ട നടന്‍ ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി. ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന കേസിലാണ് കോടതി അഭിഭാഷകന് പിഴ ചുമത്തിയത്. തുടര്‍ച്ചയായി കേസ് നീട്ടിവയ്ക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ചെലവിനത്തില്‍ ആയിരം രൂപ അടയ്ക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്.