അയാളുടെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു: അന്നത്തെ സംഭവത്തെക്കുറിച്ച് നടി ഭാമ

single-img
4 October 2018

നിവേദ്യം എന്ന ചിത്രത്തിലൂടെ വന്ന് ഒട്ടേറെ ഓര്‍മ്മിക്കാവുന്ന ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച നടിയാണ് ഭാമ. പിന്നെ കുറെക്കാലം ഭാമയെ അധികം ചിത്രങ്ങളില്‍ കണ്ടതുമില്ല. മലയാളത്തിലെ പ്രമുഖ നടനുളള പകയാണ് ഭാമയ്ക്ക് അവസരം നഷ്ടപ്പെടാന്‍ കാരണമെന്നും കഥകള്‍ പ്രചരിച്ചുവെങ്കിലും അത്തരം കഥകള്‍ തളളി ഭാമ തന്നെ രംഗത്തുവന്നിരുന്നു.

ഭാമ മലയാള സംവിധായകന്റെ കരണത്തടിച്ചുവെന്ന പേരില്‍ ചലചിത്ര രംഗത്ത് അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരം. സംഭവം സത്യമാണെങ്കിലും പ്രചരിക്കുന്ന തരത്തിലല്ല കാര്യമെന്നും ഭാമ പറയുന്നു. അടിച്ചത് സംവിധായകനെയല്ലെന്നാണ് വ്യത്യാസം.

ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു. ഉടനെ ‘എന്താടാ നീ കാണിച്ചത്?’ എന്നുപറഞ്ഞ് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു.

ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. ‘അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല’ ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.