അതെന്റെ പണിയല്ല; മാധ്യമപ്രവര്‍ത്തകരോട് കോഹ്‌ലി

single-img
3 October 2018

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ടീം സെലക്ഷന്‍ തന്റെ പണിയല്ലെന്നും കോഹ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സെലക്ടര്‍മാര്‍ പ്രതികരിച്ച ഒരുവിഷയത്തില്‍ ഇനിയും എന്നോട് പ്രതികരണം ചോദിക്കരുത്. സെലക്ടര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നു. ഞാനെന്റെ ജോലിയും. മറ്റുള്ളവര്‍ എന്തു പറയുന്നു എന്ന് ശ്രദ്ധിക്കാതെ എല്ലാവരും അവരുടേതായ ജോലികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എല്ലാവരും അവരുടേതായ ജോലിയെക്കുറിച്ചും ഉത്തരവാദിത്തക്കുറിച്ചും ഉത്തമബോധ്യമുള്ളവരാണെന്നും കോഹ്‌ലി പറഞ്ഞു.

തീരുമാനമെടുക്കുന്നത് എല്ലാവരും കൂടി ഒരുമിച്ച് ഒരുസ്ഥലത്തിരുന്നാണെന്ന തെറ്റായ ധാരണയുടെ പുറത്താണ് ആശയക്കുഴപ്പമുണ്ടാകുന്നത്. ക്യാപ്റ്റനും ടീം മാനേജ്‌മെന്റിനും ടീം സെലക്ഷനില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന മുന്‍ധാരണ തെറ്റാണെന്നും കോലി വ്യക്തമാക്കി.