കാമുകിയെ ചുംബിച്ചു; സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരന് നാലരവര്‍ഷം തടവ്

single-img
3 October 2018

പതിമൂന്നുകാരിയായ കാമുകിയെ ചുംബിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരന് നാലരവര്‍ഷം തടവ്. തുര്‍ക്കിയിലാണ് സംഭവം. 15വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും തുര്‍ക്കിയില്‍ കഠിനശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

വീഡിയോ ഷെയര്‍ ചെയ്തതിനു സഹപാഠികളായ അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്‌ളാസ് മുറിയില്‍വച്ചാണ് ചുംബനം നടന്നത്. ഇരുവരുടെയും ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തതാണ് പ്രശ്‌നമായത്. ഇതുകണ്ട അദ്ധ്യാപകര്‍ വിവരം പൊലീസിനെ അറിയിച്ചു. അന്വേഷണത്തില്‍ സംഗതി സത്യമാണെന്ന് കണ്ടതോടെയാണ് ശിക്ഷലഭിച്ചത്.