ദിവ്യ സ്പന്ദന രാജിവെച്ചു ?

single-img
3 October 2018

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ട്. സ്ഥാനം രാജിവെച്ചെങ്കിലും അവര്‍ കോണ്‍ഗ്രസില്‍ തുടരുമെന്നും പാര്‍ട്ടി പദവികളിലേക്ക് കൊണ്ടുവന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിശിത വിമര്‍ശനം നടത്താറുള്ള ദിവ്യ സ്പന്ദന സെപ്റ്റംബര്‍ 29 ന് ശേഷം പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ ഇട്ടിരുന്നില്ല. അവരുടെ മൗനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് പദവി രാജിവെച്ചതായ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യുപി പോലീസ് കേസെടുത്തത്. ഇതിന് പുറകെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് രംഗത്ത് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു.