പത്തൊന്‍പതുകാരി തന്നെ ബലാത്സംഗം ചെയ്‌തെന്ന് 25 കാരിയുടെ പരാതി: കേസ് എടുക്കാതെ പോലീസ്

single-img
3 October 2018

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ തന്നെ ഒരു യുവതി പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു യുവതി രംഗത്ത്. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന യുവതിയാണ് തന്നോടൊപ്പം താമസിച്ചിരുന്ന 19 കാരിക്കെതിരെ പരാതിയുമായി വന്നത്.

തന്നെ ഇവര്‍ തുടര്‍ച്ചയായി ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് ക്രൂരമായ ലൈംഗിക വേഴ്ചയ്ക്ക് തന്നെ ഇരയാക്കിയിരുന്നതായും യുവതിയുടെ പരാതിയില്‍ പറഞ്ഞു.

എന്നാല്‍ ഡല്‍ഹി സീമാപുരി പോലീസ് പരാതി സ്വീകരിക്കാതിരുന്നതോടെ ഇവര്‍ ജില്ലാ കോടതിയെ സമീപിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സ്വവര്‍ഗ ലൈംഗികതയെ വിലക്കുന്ന സെക്ഷന്‍ 377 അസാധുവാക്കിയ സാഹചര്യത്തില്‍ സി.ആര്‍.പി.സി സെക്ഷന്‍ 164 പ്രകാരമാണ് കാകര്‍ദൂമ ജില്ലാ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ: വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നിന്നും ജോലിക്കായി ദില്ലിയിലെത്തിയതാണ് പരാതിക്കാരിയായ യുവതി. ദില്ലിയില്‍ കുറച്ചുകാലം ജോലി ചെയ്തതിന് ശേഷം സ്വന്തം വ്യാപരം തുടങ്ങാന്‍ ഒരുങ്ങുകയായിരുന്നു യുവതി.

വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരമായിരുന്നു യുവതി ലക്ഷ്യമിട്ടത്. പഞ്ചാബ് രാജ്പുരയിലെ പരിശീലന പരിപാടിക്ക് ശേഷം പിതാവ് വായ്പയായി സംഘടിപ്പിച്ചു കൊടുത്ത ഒന്നരലക്ഷവുമായിട്ടാണ് ബിസിനസ് പങ്കാളികളെ യുവതി തേടിയത്. ഇതിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍, ബസ് സ്‌റ്റോപ്പകുള്‍ എന്നിവിടങ്ങളിലെല്ലാം ചെല്ലുന്നതിനിടയിലാണ് രോഹിത് എന്ന പ്രതിയെ കണ്ടുമുട്ടിയത്.

പുതിയ സംരംഭത്തില്‍ പങ്കാളികളാകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് രോഹിത്, രാഹുല്‍ എന്നീ യുവാക്കള്‍ ചേര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ യുവാക്കളോടൊപ്പമുണ്ടായിരുന്ന യുവതി തന്നോട് അടുക്കാന്‍ ശ്രമിക്കുകയും നിഷേധിച്ചപ്പോള്‍ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ യുവതിയെ ബലാത്സംഗം ചെയ്തവരില്‍ ഒരാളായ രാഹുലിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മറ്റൊരാള്‍ ഒളിവിലാണ്.