16കാരനെ പീഡിപ്പിച്ച കേസ്: അധ്യാപിക ജയിലിലേക്ക്

single-img
2 October 2018

ആഫ്രിക്കന്‍ ടൂര്‍ കഴിഞ്ഞ് ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ വച്ച് 16 കാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപികയ്ക്ക് ജയില്‍ ശിക്ഷ. 29 കാരിയായ എല്ലി വില്‍സനെയാണ് ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്.

കൗമാരക്കാരനുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുള്ള ആരോപണം ഗ്ലൗസെസ്റ്റര്‍ഷെയറിലെ ഡര്‍സ്ലെയിലെ അധ്യാപിക ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും ഗര്‍ഭിണിയായതോടെ തെറ്റ് സമ്മതിക്കുകയായിരുന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അധ്യാപികയും കുട്ടിയും തമ്മിലുള്ള ബന്ധം കുറേ നാള്‍ തുടര്‍ന്നിരുന്നുവെന്നും, ഇക്കാര്യമറിഞ്ഞ 16കാരന്റെ സുഹൃത്ത് അധ്യാപികയെ ഭീഷണിപ്പെടുത്തി ലൈംഗികചൂഷണത്തിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ വെളിച്ചത്തയാതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

വിമാനത്തില്‍ വച്ച് നടന്ന സംഭവത്തില്‍ പശ്ചാത്തപിക്കുന്നുവോ എന്ന് താന്‍ ടീച്ചറോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ യാതൊരു വിധത്തിലുള്ള പശ്ചാത്താപവുമില്ലെന്നാണ് ടീച്ചര്‍ മറുപടി പറഞ്ഞതെന്നും ഒരു റെക്കോര്‍ഡഡ് പൊലീസ് ഇന്റര്‍വ്യൂവില്‍ 16 കാരന്‍ വെളിപ്പെടുത്തിയിരുന്നു. ഈ ടീച്ചര്‍ തനിക്ക് ഒരിക്കലും ഒരു ഗുരുനാഥയായിരുന്നില്ലെന്നും മറിച്ച് ഒരു ഗേള്‍ഫ്രണ്ടാണെന്നും 16കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.