സാബുമോന്‍ അഴിയെണ്ണേണ്ടി വരും ?

single-img
2 October 2018

തനിക്കെതിരായി സാബുമോന്‍ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് യുവമോര്‍ച്ച നേതാവ് ലസിത പാലക്കല്‍. സാബു നടത്തിയ അധിക്ഷേപങ്ങള്‍ക്കെതിരെ മുന്‍പ് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികള്‍ ഒന്നും തന്നെ പൊലീസ് സ്വീകരിച്ചിരുന്നില്ല.

സാബുവിനെ പിടികൂടണമെന്നാവശ്യപ്പെട്ട് പലകുറി സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ പാനൂര്‍ പോലീസില്‍ നല്‍കിയ കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണെന്ന് ലസിത മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സാബുമോന്‍ തനിക്കെതിരെ പോസ്റ്റിട്ട അക്കൗണ്ട് വിദേശത്ത് നിന്നാണ് ഓപ്പറേറ്റ് ചെയ്തത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ലസിത പറയുന്നു. ഇതിനിടയില്‍ സാബുവിന്റെ പഴയ രണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ലസിത ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു ഒന്നില്‍ ഗായിക റിമി ടോമിയെ അമാനിക്കുന്നതും മറ്റൊന്നില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളുമാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

‘ഒരു സ്ത്രി എന്ന നിലയ്ക്ക് ഇത് പറഞ്ഞെതീരു കാരണം കള്ളന് കഞ്ഞി വെയ്ക്കുന്നവന്‍ പോലിസ് ഇതെനിക്ക് മനസിലായ കാര്യമാണ് സാബുവിനെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഉണ്ട്. ഈ അക്കൗണ്ട് ഗള്‍ഫില്‍ നിന്ന് എടുത്ത അക്കൗണ്ടാണെന്നാണ് പൊലിസിന്റെ ഭാഷ്യം അപ്പോള്‍ ഇവരെയോക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു അല്ല രക്ഷപ്പെടുത്തി.’ ലസിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം സാബുമോന് എതിരെ നടത്തുന്ന പോരാട്ടത്തില്‍ തനിക്ക് ബിജെപിയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപത്തെ ലസിത തള്ളിക്കളയുന്നു. തനിക്ക് പാര്‍ട്ടിയുടെ എല്ലാതരം പിന്തുണയും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.