‘റാഫേല്‍ വിമാനം വാങ്ങിയത് പാക്കിസ്ഥാനെ ആക്രമിക്കാന്‍’; വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി

single-img
2 October 2018

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് തടിയൂരാന്‍ പുതിയ തന്ത്രവുമായി ബിജെപി. പാക്കിസ്ഥാനെ അക്രമിക്കുന്നതിന് വേണ്ടിയാണ് റാഫേല്‍ യുദ്ധ വിമാനം വാങ്ങിയതെന്നാണ് ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദിയുടെ വാദം.

കരാറിനെതിരെ വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ കൈയ്യില്‍ ആയുധം കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാറിനേയും ലക്ഷ്യമിട്ടുകൊണ്ട് പാക്കിസ്ഥാന്‍ പറയുന്ന അതേ ടോണിലാണ് കോണ്‍ഗ്രസും സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്നൊക്കെ യു.എസില്‍ സംസാരിച്ചിട്ടുണ്ടോ പാക്കിസ്ഥാന്‍ അപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുമുണ്ട്. പക്ഷേ സുഷമ സ്വാരാജ് ജിയുടെ പ്രസ്താവനയെ ഒരു കോണ്‍ഗ്രസ് നേതാവ് തുറന്ന് അപലപിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നു മാത്രമല്ല, പാക്കിസ്ഥാന് അനുകൂലവുമാണ്.

നേരത്തെ ഹിന്ദു പാകിസ്ഥാന്‍ എന്ന വാക്ക് പ്രയോഗിച്ച ശശി തരൂരും പാകിസ്ഥാന് ഒപ്പമാണെന്നാണ് തോന്നുന്നത്.’ അദ്ദേഹം പറഞ്ഞു. യു.എസില്‍ സുഷമ സവരാജിന്റെ പ്രസംഗത്തെ ശശി തരൂര്‍ വിമര്‍ശിച്ചു സംസാരിച്ച സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ ഈ പരാമര്‍ശം.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ യുഎന്‍ പ്രസംഗമെന്ന് ശശി തരൂര്‍ എംപി ആരോപിച്ചിരുന്നു. പാക്കിസ്ഥാനെ കുറ്റം പറഞ്ഞ് ബിജെപിക്ക് വേട്ട് നേടികൊടുക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും എംപി ആരോപിക്കുകയുണ്ടായി.