കുവൈത്തില്‍ നിന്നും 3,254 ഇന്ത്യക്കാരെ നാടുകടത്തി

single-img
2 October 2018

കുവൈത്തില്‍ നിന്നും ഈ വര്‍ഷം നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 3,254 ആയി. സെപ്റ്റംബറില്‍ മാത്രം നാടുകടത്തിയത് 325 ഇന്ത്യക്കാരെയാണ്. ഇതോടെ ഈ വര്‍ഷം നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 13,459 ആണ്. സെപ്റ്റംബറില്‍ മാത്രം 1,826 വിദേശികളെയാണ് നാടുകടത്തിയത്. വിവിധ നിയമലംഘനങ്ങള്‍, കുറ്റകൃത്യങ്ങള്‍ക്ക് നാടുകടത്തല്‍ ശിക്ഷ വിധിക്കപ്പെട്ടവര്‍, വൈദ്യ പരിശോധനയില്‍ ആരോഗ്യക്ഷമതയില്ലെന്ന് കണ്ടെത്തിയവര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.