നാനാപടേക്കറിനെതിരായ ലൈംഗിക പീഡനാരോപണം; 2008ല്‍ തനുശ്രീയെ ആക്രമിക്കുന്ന വീഡിയോ പുറത്ത്

single-img
1 October 2018

സിനിമാ സെറ്റില്‍ വെച്ച് നടന്‍ നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്ന ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നതിനിടെ തനുശ്രീ ദത്തയെ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്ത്. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാറില്‍ ചവിട്ടുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം.

2009 ലായിരുന്നു സംഭവം. പടേക്കറിനോട് ഇഴുകി ചേര്‍ന്ന് അഭിനയിക്കാത്തതിനാലാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്നും തനുശ്രീ പറഞ്ഞിരുന്നു. നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനുശ്രീ വെളിപ്പെടുത്തിയത്.

2009 ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തന്നോട് മോശമായി പെരുമാറിയത്. തന്നെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്.

നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു. അതേസമയം നൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്ത് പീഡനം നടത്താനാണെന്നായിരുന്നു നാനേ പടേക്കര്‍ ചോദിച്ചത്.

ഒരു സ്വകാര്യചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം പറഞ്ഞത്. ‘ഇരുനൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ’. നാന പടേക്കര്‍ പറഞ്ഞിരുന്നു.