ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച പത്താംക്ലാസുകാരായ സഹപാഠികള്‍ പരസ്പരം തീ കൊളുത്തി ജീവനൊടുക്കി

single-img
1 October 2018

ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച സഹപാഠികള്‍ ജീവനൊടുക്കി. തെലുങ്കാനയിലെ ജഗതിയാലിലാണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥികളായ കെ. മഹേന്ദര്‍, രവി തേജ് എന്നിവരാണ് മരിച്ചത്. ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നും ഇതിന്റെ പേരില്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായുമാണ് വിവരം.

പോലീസ് നടത്തിയ പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തുനിന്നും ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. അതേസമയം, ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം ആരംഭിച്ചു.

ഒരു മിഷണറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ താല്‍പര്യം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്ന് പോലീസും പറഞ്ഞു. ഇവരുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തീ കൊളുത്തുന്നതിന് മുന്‍പ് ഇവര്‍ പരസ്പരം പെട്രോളൊഴിച്ചുവെന്നാണ് കരുതുന്നത്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പോലീസിപ്പോള്‍.