ബലാത്സംഗ കേസുകളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്ന ഉത്തരവുമായി സുപ്രീംകോടതി

single-img
30 September 2018

മാനഭംഗ കേസുകളില്‍ ഇര കൂറുമാറിയാല്‍ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി. പ്രതിയെ രക്ഷിക്കാന്‍ മൊഴി മാറ്റിയാല്‍ ഇരയ്‌ക്കെതിരെ കൂറുമാറിയതിനു കേസെടുത്തു വിചാരണ ചെയ്യാമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മാനഭംഗ കേസിലെ പരാതിക്കാരി മൊഴി മാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണു കോടതി നടപടി. ഇനി മുതല്‍ പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

ബലാത്സംഗ കേസുകളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. മൊഴിമാറ്റി അതീവ ഗൗരവതരമായ കേസുകളെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ല. സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും കോടതി വ്യക്തമാക്കി.