തനുശ്രീയുടെ ലൈംഗികാരോപണം; പൊട്ടിത്തെറിച്ച് രാഖി സാവന്ത്: വീഡിയോ

single-img
30 September 2018

നാനാ പടേക്കര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ തനുശ്രീ ദത്തയ്‌ക്കെതിരെ രാഖി സാവന്ത്. വെറും പബ്ലിസിറ്റി സ്റ്റണ്ടാണ് തനുശ്രീ നടത്തുന്നതെന്നും അവര്‍ ഇത് വഴി ബിഗ് ബോസ് ഷോയില്‍ കയറി പറ്റുന്നതിനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു അവരുടെ ആരോപണം.

നേരത്തെ തനൂശ്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നാനാ പടേക്കറും രംഗത്ത് എത്തിയിരുന്നു. പത്ത് വര്‍ഷം മുമ്പ് ഓകെ ഹോണ്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തന്നെ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. നാനയുടെ സ്വഭാവം ബോളിവുഡില്‍ പാട്ടാണെന്നും എന്നാല്‍ ആരും അയാളെ എതിര്‍ക്കാന്‍ തയാറാകുന്നില്ലെന്നും തനുശ്രീ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അപമാനിച്ചതില്‍ തനുശ്രീ മാപ്പു പറയാത്ത പക്ഷം അവര്‍ക്ക് ലീഗല്‍ നോട്ടീസ് അയക്കുമെന്ന നിലപാടാണ് നാന പടേക്കര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അതിനെതിരെയും തനുശ്രീ രംഗത്തെത്തി. നിങ്ങള്‍ നോട്ടീസ് അയച്ചോളൂ. എന്നാല്‍ അതിനുശേഷം എനിക്കെന്താണ് ചെയ്യാന്‍ കഴിയുകയെന്നും കാണേണ്ടി വരും എന്നായിരുന്നു തനുശ്രീയുടെ മറുപടി.