കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി വിധി കേട്ട് ശബരിമലയില്‍ പോകില്ലെന്ന് രാജസേനന്‍ • ഇ വാർത്ത | evartha
Kerala

കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി വിധി കേട്ട് ശബരിമലയില്‍ പോകില്ലെന്ന് രാജസേനന്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ രാജസേനന്‍. കോടതിവിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് രാജസേനന്‍ തന്റെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ ഒന്നാണ് വിധിയിലൂടെ പ്രാവര്‍ത്തികമായത്.

ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ഇസ്‌ളാമിനും ക്രിസ്തുവിനും ഒരു പ്രശ്‌നം വന്നാല്‍ ചോദിക്കാന്‍ പള്ളിയും പോപ്പുമുണ്ട്. എന്നാല്‍ ഹിന്ദുവിന് ചോദിക്കാനും പറയാനും ആരുമില്ല’. കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി ഉത്തരവും പേറി ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ലെന്നും രാജസേനന്‍ പറഞ്ഞു.

ഇനി അധികം താമസിയാതെ ചെഗുവേരയുടെ വിഗ്രഹവും ചെങ്കൊടികളും ക്ഷേത്രങ്ങളിൽ വെച്ച് ആരാധിക്കേണ്ട ഗതികേട് വരും

Posted by Ravi Chandran on Friday, September 28, 2018