അനാശാസ്യം: ഒമാനില്‍ 86 പ്രവാസി വനിതകള്‍ അറസ്റ്റില്‍

single-img
30 September 2018

മസ്‌കറ്റ്: അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട 86 വിദേശവനിതകളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റുചെയ്തു. പോലീസിന്റെ കുറ്റാന്വേഷണ വിഭാഗവും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നാണ് അന്വേഷണം നടത്തി സംഘങ്ങളെ പിടികൂടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നും പോലീസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.